നെടുങ്കണ്ടത്തെ സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
നെടുങ്കണ്ടത്തെ സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ഇടുക്കി: കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിനുകീഴില്‍ നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. നെടുങ്കണ്ടത്തേക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിദ്യാര്‍ഥികളെ അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം
2008ല്‍ ഹോസ്റ്റല്‍ ആരംഭിച്ച സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ ആരംഭഘട്ടത്തില്‍ 98 താരങ്ങളാണ് ഉണ്ടായിരുന്നത്. ജൂഡോ, അത്‌ലറ്റിക്‌സ്, ആര്‍ച്ചറി എന്നീ ഇനങ്ങളില്‍ പരിശീലനവുമുണ്ടായിരുന്നു. ജൂഡോയില്‍ 5 താരങ്ങള്‍ അന്തര്‍ദേശീയ മത്സരങ്ങളില്‍ വരെ നേട്ടം സ്വന്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് സ്റ്റേഡിയമില്ലെന്ന കാരണം ചൂണ്ടി അത്‌ലറ്റിക്‌സ് വിഭാഗം നിര്‍ത്തി. തുടര്‍ന്ന് ജൂഡോയിലും ആര്‍ച്ചറിയിലുമായി അറുപതോളം കുട്ടികള്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം മുതല്‍ ആര്‍ച്ചറിയുടെ പരിശീലനവും അവസാനിപ്പിച്ചു. അവശേഷിച്ച ജൂഡോയ്ക്കായി ഈ വര്‍ഷം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുതിയതായി അയച്ചത് ഒരാളെ മാത്രം. പെണ്‍കുട്ടികളടക്കം 11 പേരാണ് നിലവില്‍ ഇവിടെയുള്ളത്. നെടുങ്കണ്ടത്ത് ഹൈ ആള്‍റ്റിട്യൂഡ് സിന്തറ്റിക് സ്റ്റേഡിയം പൂര്‍ത്തിയായതോടെ അത്‌ലറ്റിക് പരിശീലനം പുനരാരംഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അതും ഉണ്ടായില്ല. പഞ്ചായത്ത് വാടകക്കെടുത്ത് നല്‍കിയിരിക്കുന്ന കെട്ടിടത്തില്‍ അസൗകര്യങ്ങളുടെ നടുവിലാണ് ഹോസ്റ്റലിന്റെ പ്രവര്‍ത്തനം. സ്‌പോര്‍ട്‌സ് ഹോസ്റ്റലിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥലം കൈമാറിയിരുന്നു. അഞ്ചുകോടി രൂപയും ബജറ്റില്‍ വകയിരുത്തി. എന്നാല്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. അടിയന്തിരമായി കെട്ടിടം നിര്‍മിച്ചില്ലെങ്കില്‍ ഇപ്പോഴുള്ള കുട്ടികള്‍ പോലും നെടുങ്കണ്ടം ഹോസ്റ്റല്‍ ഉപേക്ഷിക്കുന്ന സാഹചര്യം ഉണ്ടാകും
What's Your Reaction?






