എം.വി.ഡി ഉത്തരവിന് പുല്ലുവില. മാട്ടുക്കട്ടയിൽ ഇനിയും സ്റ്റോപ്പില്ല

എം.വി.ഡി ഉത്തരവിന് പുല്ലുവില. മാട്ടുക്കട്ടയിൽ ഇനിയും സ്റ്റോപ്പില്ല

Oct 12, 2023 - 03:19
Jul 6, 2024 - 04:07
 0
എം.വി.ഡി ഉത്തരവിന് പുല്ലുവില. മാട്ടുക്കട്ടയിൽ ഇനിയും സ്റ്റോപ്പില്ല
This is the title of the web page

അയ്യപ്പൻ കോവിൽ മാട്ടുക്കട്ടയിൽ യാത്രക്കാരെ കയറ്റാതെ ഓടിയ ബസുകൾ നാട്ടുകാർ തടഞ്ഞു. കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് വരെ ഇവിടെ നിർത്തുമെങ്കിലും ദീർഘ ദൂര പ്രൈവറ്റ് ബസ് നിർത്താത്തത് യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. നാട്ടുകാരുടെ പരാതിയിൽ മോട്ടോർ വാഹന വകുപ്പും പോലീസും ചേർന്ന് ബസുടമകളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിച്ചുവെങ്കിലും ജീവനക്കാർ ബസുകൾ നിർത്തുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി

കുട്ടിക്കാനം കട്ടപ്പന റൂട്ടിൽ സർക്കാർ അംഗീകരിച്ച സ്റ്റോപ്പുകളിലാന്നാണ് അയ്യപ്പൻ കോവിൽ മാട്ടുക്കട്ട.കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റിന് പോലും ഇവിടെ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ദീർഘ ദൂര ബസുകൾ സ്റ്റോപ്പിനു മുമ്പിലോ പുറകിലോ ആണ് നിർത്തുന്നത്. സ്റ്റോപ്പിൽ നിന്നും ആളുകളെ കയറ്റാതിരിക്കാനാണ് ഇങ്ങനെ നിർത്തുന്നത് എന്നാണ്‌ നാട്ടുകാരുടെ പരാതി.കൊടും വെയിൽ കൊണ്ട് ബസ് കാത്ത് നിൽക്കുന്ന യാത്രക്കാർ ഓടിച്ചെല്ലുമ്പോഴേക്കും ബസ് വിട്ടു പോകുന്നതാണ് പതിവ്. കട്ടപ്പനയിൽ നിന്നും ദീർഘദൂര ബസിൽ മാട്ടുക്കട്ടയിൽ ഇറങ്ങാൻ കയറിയാൽ ഇറക്കിവിടുകയും ചെയ്യുന്നത് പതിവാണ് എന്നും ആക്ഷേപമുണ്ട്.കഴിഞ്ഞ കുറെ ദിവസങ്ങളായി മാട്ടുക്കട്ടയിൽ ദീർഘ ദൂര ബസുകൾ നിർത്താത്തതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധ സൂചകമായി ബസ് തടഞ് യാത്രക്കാരെ കയറ്റിയത്.

നാളുകളായി ഇവിടെ ബസ് നിർത്താത്തതിനെ തുടർന്ന് നാട്ടുകാർ നിരവധി തവണ പല അധികാരികൾക്കും പരാതികൾ നൽകിയിരുന്നു.ഇതേ തുടർന്ന് പോലീസും മോട്ടോർ വാഹന വകുപ്പും ബസുടമകളുമായി ചർച്ച നടത്തുകയും മാട്ടുകട്ടയിൽ നിർത്താമെന്ന് ഉറപ്പ് നൽകി കരാറിൽ ഒപ്പിടുകയും ചെയ്തിരുന്നു.എന്നാൽ ഇത് അധിക ദിവസം പാലിച്ചില്ല. ദീർഘ ദൂര ബസ് ജീവനക്കാരും ഹ്രസ്വദൂര ബസ് ജീവനക്കാരുമായുള്ള ധാരണയിൽ വീണ്ടും ദീർഘദൂര ബസുകൾ നിർത്തി ആളെ കയറ്റാതെ പോകുന്നുവെന്നാണ് പരാതി.

ബസുകൾ നിർത്താത്തതുമൂലം സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് സമയത്ത് ജോലിക്ക് എത്താനോ സമയത്ത് വീട്ടിൽ എത്താനോ കഴിയാറില്ല. വിഷയത്തിൽ മാട്ടുക്കട്ടയിൽ ജീവനക്കാരും നാട്ടുകാരും തമ്മിൽ വാക്ക് തർക്കവും പതിവാണ്. അടിയന്തിരമായി മോട്ടോർ വാഹന വകുപ്പ് മാട്ടുക്കട്ടയിൽ ദീർഘദൂര ബസുകൾ നിർത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow