വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളിന്റെ 73-ാമത് വാര്‍ഷികം വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം മ്യൂസിക് ബാന്‍ഡ് ഉദ്ഘാടനവും സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച കുട്ടികളെ അനുമോദിക്കലും നടന്നു. കഴിഞ്ഞ അധ്യാനത്തില്‍ വര്‍ഷത്തില്‍ മികവ് പുലര്‍ത്തിയ കുട്ടികളെ അനുമോദിച്ചു. പിടിഎ പ്രസിഡന്റ് ആര്‍ ഡാനിയല്‍ അധ്യക്ഷനായി. അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത്, ഹെഡ്മാസ്റ്റര്‍ എസ് ടി രാജ്, എംപിടിഎ പ്രസിഡന്റ് സോണിയ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.
What's Your Reaction?






