മീന്‍ പിടുത്തം വരുമാനമാര്‍ഗമാക്കി ആനയിറങ്കല്‍ നിവാസികള്‍
മീന്‍ പിടുത്തം വരുമാനമാര്‍ഗമാക്കി ആനയിറങ്കല്‍ നിവാസികള്‍

ഇടുക്കി: ആനയിറങ്കല്‍ നിവാസികള്‍ക്ക് ഇത് ചാകര കാലമാണ്. പൊന്‍മുടി ഡാമിലെ വെള്ളം ക്രമപ്പെടുത്താനായി വേനല്‍കാലത്താണ് ആനയിറങ്കല്‍ ജലാശയം തുറന്ന് വിടുക. ജലാശയത്തിലെ വെള്ളം ഏകദേശം പൂര്‍ണമായും പന്നിയാര്‍ പുഴയിലൂടെ ഒഴുക്കും. അണകെട്ടിലെ വെള്ളം കുറഞ്ഞതോടെ ചൂണ്ടയിട്ടും വല വീശിയും മീന്‍ പിടിക്കുന്നതിനായി നിരവധി നാട്ടുകാരാണ് ദിവസേന ഇവിടെ എത്തുന്നത്. മേഖലയിലെ ഗോത്ര ജനതയുടെ വേനല്‍കാലത്തെ പ്രധാന വരുമാന മാര്‍ഗം കൂടിയാണ് മീന്‍ പിടുത്തം. കട്ല, രോഹു ഗോള്‍ഡ് ഫിഷ് തുടങ്ങിയ ശുദ്ധ ജല മത്സ്യങ്ങള്‍ യഥേഷ്ടം ആനയിറങ്കലില്‍ ഉണ്ട്. ഫിഷറീസ് വകുപ്പ്, കൃത്യമായ ഇടവേളകളില്‍ അണകെട്ടില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കാറുണ്ട്.
What's Your Reaction?






