പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം:അപേക്ഷ ക്ഷണിച്ചു
പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം:അപേക്ഷ ക്ഷണിച്ചു

ഇടുക്കി: കാഞ്ചിയാർ കോടാലിപ്പാറയിലെ പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ പുതിയ അധ്യായന വർഷം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് മുതൽ 10 വരെ ക്ലാസുകളിലേക്ക് ജയിച്ച ഹോസ്റ്റലിന്റെ എട്ട് കിലോമീറ്റർ ചുറ്റളവിന് പുറത്ത് താമസിക്കുന്നവർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും ജാതി സർട്ടിഫിക്കറ്റ്, ജനന തീയതി, പഠിക്കുന്ന ക്ലാസ്, സ്വഭാവം, കഴിഞ്ഞ വാർഷിക പരീക്ഷയിൽ ലഭിച്ച മാർക്ക് എന്നിവ തെളിയിക്കുന്ന പ്രഥമാധ്യാപകന്റെ പക്കൽ നിന്ന് വാങ്ങിയ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ്, ഫോട്ടോ തുടങ്ങിയ രേഖകളുമായി 15ന് വൈകിട്ട് അഞ്ചിനകം കട്ടപ്പനയിൽ പ്രവർത്തിക്കുന്ന ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നൽകണം. മതിയായ അപേക്ഷകളില്ലാത്ത സാഹചര്യത്തിൽ എട്ട് കിലോമീറ്റർ ചുറ്റളവിനുള്ളിൽ താമസിക്കുന്നവരെയും പരിഗണിക്കും. അപേക്ഷയുടെ മാതൃക ഓഫീസിൽ ലഭിക്കും. ഫോൺ: 8547630079.
What's Your Reaction?






