ഐസിഡിഎസില്‍ നിന്ന് വിരമിക്കുന്ന അംഗന്‍വാടി ജീവനക്കാര്‍ക്ക് യാത്രയയപ്പ്
ഐസിഡിഎസില്‍ നിന്ന് വിരമിക്കുന്ന അംഗന്‍വാടി ജീവനക്കാര്‍ക്ക് യാത്രയയപ്പ്

ഇടുക്കി: ഐ.സി.ഡി.എസില്‍ നിന്ന് വിരമിക്കുന്ന അംഗന്‍വാടി ജീവനക്കാര്‍ക്ക് ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. തടിയമ്പാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ആറു പഞ്ചായത്തുകളിലെ അംഗന്‍വാടികളില്‍ പതിറ്റാണ്ടുകളായി ജോലി ചെയ്തിരുന്ന ഗ്രേസി സ്റ്റീഫന്‍, ലളിത കെ കെ, വിനോദിനി വി കെ , ത്രേസ്യാമ്മ എം സി , ജാന്‍സി റ്റി പി, സിസിലി പി വി , ഇന്ദിര എന്‍.ജി, റോസക്കുട്ടി പി ജെ , പത്മിനി എ.കെ ലീലാമ്മ എംജി എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. ബ്ലോക്ക് വൈസ് പ്രസിഡന്റ് സിബിച്ചന്‍ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇടുക്കി ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസര്‍ മിനി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഉഷാ മോഹന്‍, റിന്റുമോള്‍ വര്‍ഗ്ഗീസ് , പ്രൊജക്റ്റ് ലീഡര്‍ ഡോളി എന്‍.കെ. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ ലാലി മാത്യു, ഇന്ദുലേഖ ടി.ആര്‍, ലിജാ , നിഷാമോള്‍ വി.വി., ആര്യ രമേശ്, ഉമൈബത്, കുമാരി വി.വി. ഗ്രൂപ്പ് ലീഡര്‍ മാരായ സാലി ജോര്‍ജ്, സിനി തോമസ്, ഷിജി, റെജീന, ലൂസി , ജോളി, ഗീത, സരസമ്മ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






