വണ്ടിപ്പെരിയാറില്‍ ചന്ദനമരം മുറിച്ചുകടത്തി
വണ്ടിപ്പെരിയാറില്‍ ചന്ദനമരം മുറിച്ചുകടത്തി

ഇടുക്കി: വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിസരത്തുനിന്ന് ചന്ദനമരം മോഷണം പോയി. 10 ഇഞ്ചിലേറെ വണ്ണമുള്ള മരമാണ് വ്യാഴാഴ്ച രാത്രി മുറിച്ചുകടത്തിയത്. രണ്ടാഴ്ചയ്ക്കിടെ രണ്ട് ചന്ദനമരമാണ് മോഷണം പോയത്. വണ്ടിപ്പെരിയാര്‍ പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി.
ആശുപത്രി ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ നിന്നാണ് വെട്ടിക്കടത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് ജീവനക്കാര്‍ വിവരമറിയുന്നത്. ഉടന്‍തന്നെ പൊലീസില്‍ വിളിച്ചറിയിച്ചു. രണ്ടാഴ്ച മുമ്പ് നെല്ലിമല എസ്റ്റേറ്റിന്റെ അതിര്‍ത്തിയില്‍ നിന്നും മരം മുറിച്ചുകടത്തിയിരുന്നു. രണ്ടുവര്‍ഷം മുമ്പും ആശുപത്രി പരിസരത്തുനിന്ന് ചന്ദനമരം മോഷണം പോയിട്ടുണ്ട്. പൊലീസും വനപാലകരും അന്വേഷണം ഊര്‍ജിതമാക്കി.
What's Your Reaction?






