അസൗകര്യങ്ങളുടെ നടുവില്‍ പൈനാവിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട്

അസൗകര്യങ്ങളുടെ നടുവില്‍ പൈനാവിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട്

Mar 10, 2026 - 11:52
 0
അസൗകര്യങ്ങളുടെ നടുവില്‍ പൈനാവിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട്
This is the title of the web page

ഇടുക്കി: പൈനാവില്‍ പുതുതായി ഉദ്ഘാടനംചെയ്ത മോട്ടോര്‍ വാഹന വകുപ്പിന്റെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ അടിസ്ഥാന സൗകര്യമില്ലെന്ന് ആക്ഷേപം. ജില്ലാ പഞ്ചായത്ത് വിട്ടുനല്‍കിയ ചെങ്കുത്തായ ഭൂമിയിലെ ഒതുങ്ങിയ ഭാഗത്താണ് ടെസ്റ്റ് യാര്‍ഡ് ഉള്‍പ്പെടെ ഒരുക്കിയിട്ടുള്ളത്. അപകടസാധ്യതയുള്ള സ്ഥലത്ത് ടെസ്റ്റ് നടത്തുന്നത് വന്‍ ദുരന്തങ്ങള്‍ക്ക് കാരണമാകും. ഡ്രൈവിങ്ങില്‍ പരിചയക്കുറവുള്ളവര്‍ വാഹനമോടിക്കുമ്പോള്‍ നിയന്ത്രണം നഷ്ടമായി കൊക്കയിലേക്ക് മറിയാനും സാധ്യതയുണ്ട്. വശങ്ങളില്‍ ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കുന്നതിനുപകരം ഇഷ്ടിക അടുക്കിവച്ചിരിക്കുകയാണ്.
ഇവിടെ ടെസ്റ്റിനായി എത്തുന്നവര്‍ക്ക് ആവശ്യമായ ഇരിപ്പിടങ്ങളില്ല. ആകെയുള്ളത് രണ്ട് കമ്പികളില്‍ നിര്‍മിച്ച ചെറിയ ഇരിപ്പിടം മാത്രം. മഴക്കാലത്ത് കയറി നില്‍ക്കാന്‍ ഷെഡ് പോലുമില്ല. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുന്ന ഇവിടെ ആകെയുള്ളത് ഒരു ശൗചാലയം മാത്രമാണ്. ഇതിനുപിന്നില്‍ അഴിമതിയുള്ളതായി സംശയിക്കുന്നതായും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും പൊതുപ്രവര്‍ത്തകന്‍ പി കെ ജയന്‍ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow