വണ്ടന്‍മേട് പഞ്ചായത്തിന് 38.09 കോടിയുടെ ബജറ്റ്
വണ്ടന്‍മേട് പഞ്ചായത്തിന് 38.09 കോടിയുടെ ബജറ്റ്
ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്ത് ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനം, ഭവനനിര്‍മാണം, തൊഴിലവസരം എന്നിവയ്ക്ക് മുന്‍ഗണന. 38,09,79521 രൂപ വരവും 35,60,98370 രൂപ ചിലവും 2,48,81151 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പ്രസിഡന്റ് സൂസന്‍ ജേക്കബിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് ബിജു അക്കാട്ടുമുണ്ട അവതരിപ്പിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം എന്നീ മേഖലകളില്‍ പദ്ധതികള്‍ നടപ്പാക്കും. കാര്‍ഷിക മേഖല- 6.62 കോടി, മൃഗസംരക്ഷണം- 4.53 ലക്ഷം, ക്ഷീരവികസനം-36 ലക്ഷം, സമഗ്രമായ ആരോഗ്യസംരക്ഷണം- 39 ലക്ഷം, കുടിവെള്ള വിതരണം-18 ലക്ഷം, കുടിവെള്ള പദ്ധതി- 14 ലക്ഷം, അതിദാരിദ്ര്യ മൈക്രോപ്ലാന്‍- 13 ലക്ഷം, വിദ്യാഭ്യാസ മേഖല- 34 ലക്ഷം, വയോജന ക്ഷേമം- 11 ലക്ഷം, കുട്ടികളുടെ ക്ഷേമം- 99 ലക്ഷം, സ്ത്രീശാക്തീകരണം- 57 ലക്ഷം, ഊര്‍ജമേഖല-3 ലക്ഷം എന്നിങ്ങനെയാണ് പദ്ധതികള്‍.
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ റെജി ജോണി, ലക്ഷ്മി ശരവണന്‍, രമ്യ രമേശ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ സുരേഷ് മാനങ്കേരിയില്‍, ജാന്‍സി റെജി, സെക്രട്ടറി അനന്ദു എം നായര്‍, ജി പി രാജന്‍, ജഗദീശന്‍ അറുമുഖം, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി രാജന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?