പഞ്ചായത്തംഗവും നാട്ടുകാരും മുന്നിട്ടിറങ്ങി: ഉടുമ്പന്‍ചോല എഴുമല ഉന്നതിയിലെ കുളത്തിന് പുതുജീവന്‍
പഞ്ചായത്തംഗവും നാട്ടുകാരും മുന്നിട്ടിറങ്ങി: ഉടുമ്പന്‍ചോല എഴുമല ഉന്നതിയിലെ കുളത്തിന് പുതുജീവന്‍
ഇടുക്കി: ഉടുമ്പന്‍ചോല എഴുമല ഉന്നതിയിലെ ചെളിയും കാടുംനിറഞ്ഞ കുളം പഞ്ചായത്തംഗം സാന്റോച്ചന്‍ കൊച്ചുപുരക്കലിന്റെ നേതൃത്വത്തില്‍ ആദിവാസി കുടുംബങ്ങള്‍ ശുചീകരിച്ച് വീണ്ടെടുത്തു. മുമ്പ് മേഖലയിലെ പ്രധാന ജലസ്രോതസായിരുന്ന കുളം പിന്നീട് ഉപയോഗിക്കാതെയായി. ഉന്നതിയിലെ 35ലേറെ കുടുംബങ്ങള്‍ ഇവിടുത്തെ വെള്ളം ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നു. പിന്നീട് കാടും പായലുംനിറഞ്ഞതോടെ വെള്ളം ഉപയോഗരഹിതമായി.
കഴിഞ്ഞദിവസം ശുചീകരണത്തിനായി സാന്റോച്ചന്‍ കൊച്ചുപുരയ്ക്കല്‍ മുന്‍കൈയെടുത്തതോടെ ഉന്നതിയിലെ സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും ശുചീകരണത്തിനായി മുന്നിട്ടിറങ്ങി. കുളത്തിന്റെ ചുറ്റുമുണ്ടായിരുന്ന കാടും പുല്ലും വെട്ടിത്തെളിച്ചു. വെള്ളത്തിലെ പായലും മാലിന്യവും നീക്കി ശുചീകരണം പൂര്‍ത്തിയാക്കി. നാട്ടിലെ പ്രധാന ജലസ്രോതസ് വീണ്ടെടുക്കാനുള്ള പരിശ്രമം വിജയത്തിലെത്തി. മണിക്കൂറുകള്‍ നീണ്ട വൃത്തിയാക്കലിനുശേഷം കുളത്തിന് പുതുജീവന്‍ ലഭിച്ചു. ഒന്നാം വാര്‍ഡംഗം ബിന്ദു മാത്യു, ഉന്നതി മൂപ്പന്‍ രാമേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കി.
What's Your Reaction?