മൊബൈല്‍ ലോക് അദാലത്ത് വാന്‍ വണ്ടിപ്പെരിയാറില്‍
മൊബൈല്‍ ലോക് അദാലത്ത് വാന്‍ വണ്ടിപ്പെരിയാറില്‍

സേവന അതോറിറ്റിയുടെ മൊബൈല്‍ ലോക് അദാലത്ത് വാന്‍ വണ്ടിപ്പെരിയാറില്‍ പര്യടനം നടത്തി. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വാന്‍ പരിചയപ്പെടാനും അവസരമൊരുക്കി. പീരുമേട് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കോ ഓര്‍ഡിനേറ്റര്‍ പി എല്‍ വി സുനില്‍ ജോണി നേതൃത്വം നല്‍കി. മൊബൈല്‍ ലോക് അദാലത്തിനെക്കുറിച്ച് പീരുമേട് കോടതി അഡ്വ. നിബു മാത്യു ക്ലാസെടുത്തു. നിയമ പുസ്തകങ്ങളും വിദ്യാര്‍ഥികള്‍ക്ക് നല്‍കി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഡി അജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
What's Your Reaction?






