കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് ഉദ്ഘാടനം ചെയ്തു
കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് ഉദ്ഘാടനം ചെയ്തു
ഇടുക്കി: കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളിലെ വിമുക്തി ക്ലബ്ബിന്റെ ഭാഗമായുള്ള ബാഡ്മിന്റണ്‍ കോര്‍ട്ട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അതുല്‍ ലോലന്‍ ഉദ്ഘാടനം ചെയ്തു. ലഹരി എന്ന വിപത്തിനെക്കുറിച്ച് യുവജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ലഹരി വിമുക്ത പ്രചരണ പരിപാടിയാണ് 'വിമുക്തി'. ലഹരി വിമുക്ത കേരളം എന്നതാണ് വിമുക്തി മുമ്പോട്ട് വയ്ക്കുന്ന പ്രധാന ലക്ഷ്യം. വിദ്യാര്‍ഥികളിലും യുവതലമുറയിലും പൊതുജനങ്ങളിലും ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനുള്ള വിവിധ പരിപാടികള്‍ എക്സൈസ് വകുപ്പ് നടപ്പാക്കി വരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വിമുക്തി ക്ലബ്ബിനായി ബാറ്റ്മിന്റണ്‍ കോര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചത്. പിടിഎ പ്രസിഡന്റ് ഷിയാസ് എ കെ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് സിന്ധു പി ഡി, എക്‌സൈസ് ഓഫീസര്‍ ശ്രീകുമാര്‍, വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ ബാബു പി പി, സന്ധ്യ അഭിലാഷ്, അനീഷ് ടി എ, സാലിമോള്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

