തൂക്കുപാലം മാര്‍ക്കറ്റ് കെട്ടിട നിര്‍മാണം വൈകുന്നു: പ്രതിസന്ധിയില്‍ വ്യാപാരികള്‍
തൂക്കുപാലം മാര്‍ക്കറ്റ് കെട്ടിട നിര്‍മാണം വൈകുന്നു: പ്രതിസന്ധിയില്‍ വ്യാപാരികള്‍
ഇടുക്കി: ആദ്യകാലത്ത് ഹൈറേഞ്ചിലെ പ്രധാന മാര്‍ക്കറ്റായിരുന്ന തൂക്കുപാലം മാര്‍ക്കറ്റ് സമുശ്ചയത്തിന്റെ നിര്‍മാണം വൈകുന്നുവെന്ന് ആരോപണം. റോഡിന് കുറുകെ വലിച്ചുകെട്ടിയ പടുതയ്ക്ക് താഴെയിരുന്നാണ് വ്യാപാരികള്‍ കച്ചവടം നടത്തുന്നത്. 2020ല്‍ പുതിയ മാര്‍ക്കറ്റിനായുള്ള പ്രഖ്യാപനം വന്നതോടെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി പുതിയ കെട്ടിടങ്ങള്‍ക്കായുള്ള നടപടികള്‍ ആരംഭിച്ചു. 6 കോടിയിലേറെ രൂപ മുതല്‍ മുടക്കില്‍ വിവിധ ഘട്ടങ്ങളിലായി മാര്‍ക്കറ്റ് സമുശ്ചയവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ അഞ്ച് വര്‍ഷം ആകുമ്പോഴും ഒരു കെട്ടിടത്തിന്റെ പോലും നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. താല്‍കാലികമായി റോഡരികിലേക്ക് മാറിയ ചന്തയുടെ പ്രവര്‍ത്തനം പൂര്‍ണമായും വഴിയില്‍ തന്നെ ആയി. മാര്‍ക്കറ്റിനായി വിട്ടുകിട്ടിയ സ്ഥലം പോലും സംരക്ഷിക്കാന്‍ പഞ്ചായത്തിന് സാധിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം പട്ടംകോളനിയുടെ രൂപീകരണ കാലം മുതല്‍ സജീവമായിരുന്ന മാര്‍ക്കറ്റാണ് പഞ്ചായത്തിന്റെ അനാസ്ഥ മൂലം ദുരവസ്ഥയിലായത്.
What's Your Reaction?

