വണ്ടന്‍മേട്ടില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്
വണ്ടന്‍മേട്ടില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്
ഇടുക്കി: കുമളി മൂന്നാര്‍ സംസ്ഥാന പാതയില്‍ വണ്ടന്‍മേട് വെള്ളിമലയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. വണ്ടന്‍മേട് സ്വദേശി അരുണ്‍ വിജയനാണ് പരിക്കേറ്റത്. രാവിലെ എട്ടോടെയാണ് അപകടം.
കട്ടപ്പനയില്‍നിന്ന് കുമളിയിലേക്ക് പോയ സ്വകാര്യ ബസും പുളിയന്‍മല ഭാഗത്തേക്ക് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അമിത വേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ബസില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാര്‍ക്ക് പരിക്കില്ല.വണ്ടന്‍മേട് പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?

