ജില്ലയില്‍ പൊങ്കല്‍ ആഘോഷം
ജില്ലയില്‍ പൊങ്കല്‍ ആഘോഷം

ഇടുക്കി: ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലും തോട്ടം മേഖലകളിലും പൊങ്കല്‍ ആഘോഷം തുടങ്ങി. മനപ്പൊങ്കല്‍, മാട്ടുപ്പൊങ്കല്‍, കാണുംപൊങ്കല്‍ എന്നിവയാണ് തോട്ടം മേഖലയില്‍ സാധാരണയായി ആഘോഷിച്ചുവരുന്നത്. തമിഴ്‌നാട്ടില്‍ അഞ്ചുദിവസമാണ് ആഘോഷം. വീടുകള്‍ അലങ്കരിക്കാനായി കൂരപ്പൂ, കരിമ്പ്, മാവില, പല വര്‍ണങ്ങളിലുള്ള കോലപ്പൊടി എന്നിവ വാങ്ങാന്‍ മൂന്നാര്‍ വന്‍ തിരക്കാണ്. വീട്ടുമുറ്റത്ത് കോലം വരച്ചും പുതുവസ്ത്രങ്ങള്‍ അണിഞ്ഞുമാണ് തോട്ടം തൊഴിലാളികള്‍ പൊങ്കല്‍ ആഘോഷിക്കുന്നത്. മാട്ടുപ്പൊങ്കല്‍ ദിനത്തില്‍ പശുക്കളെ എണ്ണയും മഞ്ഞളും തേച്ച് കുളിപ്പിക്കും. നെറ്റിയില്‍ കുങ്കമം ചാര്‍ത്തും. നെറ്റിയില്‍ ചായങ്ങള്‍ പൂശും. അരി, ശര്‍ക്കര, തേങ്ങ എന്നിവ ചേര്‍ത്ത് പാകം ചെയ്യുന്ന പൊങ്കല്‍ ചോറ് പശുക്കള്‍ക്ക് നല്‍കും. കാണുംപൊങ്കല്‍ ദിനത്തില്‍ കുടുംബങ്ങളുടെ ഒത്തുചേരലാണ്. ബന്ധുമിത്രാദികള്‍ ഒരുമിച്ചിരുന്ന് വാഴയിലയില്‍ വിഭവ സമൃദ്ധമായ സദ്യ കഴിക്കും. തുടര്‍ന്ന് പരസ്പരം സമ്മാനങ്ങള്‍ കൈമാറും.
What's Your Reaction?






