നീന്തലില്‍ ട്രിപ്പിള്‍ സ്വര്‍ണംനേടി മിധുന്‍ സ്‌കൂള്‍ ഒളിമ്പിക്‌സിലേക്ക്
നീന്തലില്‍ ട്രിപ്പിള്‍ സ്വര്‍ണംനേടി മിധുന്‍ സ്‌കൂള്‍ ഒളിമ്പിക്‌സിലേക്ക്

ഇടുക്കി: നീന്തലില്‍ ഇടുക്കിയെ പ്രതിനിധീകരിക്കാന്‍ മിധുന്‍ മാത്യൂസ് റോയ് ട്രിപ്പിള്‍ സ്വര്‍ണ നേട്ടത്തോടെ സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സിലേക്ക്.
11ന് ഓസാനം സ്വിമ്മിങ് അക്കാദമിയില്‍ നടന്ന ഇടുക്കി റവന്യൂജില്ലാ സ്‌കൂള്‍ ഗെയിംസ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്രെസ്റ്റ് സ്‌ട്രോക്ക് വിഭാഗത്തില്‍ 50, 100, 200 മീറ്റര്‍ എന്നിവയിലാണ് മിധുന്‍ സ്വര്‍ണമെഡല്‍ നേടിയത്. ഷൈന്‍സ്റ്റാര്‍ അഡ്വാന്‍സ് സയണ്‍ സ്‌കൂള്‍ പൂളില്‍ പരിശീലകന്‍ ആരോമലിന്റെ നേതൃത്വത്തിലാണ് പരിശീലനം. സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ്
ഈ സ്വിമ്മിങ് താരം.
What's Your Reaction?






