കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന് വ്യാപാരി വ്യവസായി സമിതി യാത്രയയപ്പ് നല്‍കി
കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന് വ്യാപാരി വ്യവസായി സമിതി യാത്രയയപ്പ് നല്‍കി
ഇടുക്കി: എറണാകുളം പുത്തന്‍കുരിശിലേയ്ക്ക് സ്ഥലം മാറി പോകുന്ന കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന് വ്യാപാരി വ്യവസായി സമിതി യാത്രയയപ്പ് നല്‍കി. ജില്ലാ സെക്രട്ടറി സാജന്‍ കുന്നേല്‍ ഉദ്ഘാടനം ചെയ്തു. തന്റെ അടുക്കല്‍ പരാതിയുമായെത്തുന്നരെ കേള്‍ക്കുന്നതിലും അതിന്റെ നിജസ്ഥിതി മനസിലാക്കി ആവശ്യമായ നടപടി സ്വീകരിക്കുന്നതിലും ഏറെ ശ്രദ്ധിച്ചിരുന്ന ഒരു പൊലീസ് ഓഫീസറായിരുന്നു വി എ നിഷാദ് മോന്‍ എന്ന് സാജന്‍ കുന്നേല്‍ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ജോസ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി സിനോജ് ജി എസ്, ആല്‍വിന്‍ തോമസ്, പി ജെ കുഞ്ഞുമോന്‍, എം ആര്‍ അയ്യപ്പന്‍കുട്ടി, പി ബി സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?