കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം: മുരിക്കാശേരിയില്‍ വോളിബോള്‍ മത്സരം നടത്തി
കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം: മുരിക്കാശേരിയില്‍ വോളിബോള്‍ മത്സരം നടത്തി
ഇടുക്കി: കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മുരിക്കാശേരിയില്‍ വോളിബോള്‍ മത്സരം സംഘടിപ്പിച്ചു. ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡെപ്യൂട്ടി സൂപ്രണ്ട് വി എ സുരേഷ് മത്സരം ഉദ്ഘാടനം ചെയ്തു. ഇത്തരം മത്സരങ്ങള്‍ 24 മണിക്കൂറും ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമാകുമെന്നും പരിപാടികള്‍ക്ക് നേതൃത്വം വഹിക്കുന്ന പൊലീസ് അസോസിയേഷന്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അനീഷ്‌കുമാര്‍ എസ് അധ്യക്ഷനായി. പാവനാത്മ കോളേജ് പ്രിന്‍സിപ്പല്‍ സജി കെ. ജോസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിര്‍വാഹക സമിതിയംഗം സജുരാജ്, കായിക വിഭാഗം മേധാവി ഡോ. ജിജോ ജോര്‍ജ്, അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ അമീര്‍ എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് പീരുമേട് നടക്കുന്ന ജില്ലാ സമ്മേളന വേദിയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉപഹാരങ്ങള്‍ നല്‍കും.
What's Your Reaction?