കുമളി ടൗണില്‍ ഗതാഗതം തടസപ്പെടുത്തി കന്നുകാലികള്‍: നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍
കുമളി ടൗണില്‍ ഗതാഗതം തടസപ്പെടുത്തി കന്നുകാലികള്‍: നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍
ഇടുക്കി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ കുമളി ടൗണില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികള്‍ ഗതാഗക്കുരുക്ക് സൃഷ്ടിക്കുന്നു. ബുധനാഴ്ച മണിക്കൂറുകളോളമാണ് മേഖലയില്‍ ഗതാഗതം തടസപ്പെട്ടത്. ആയിരത്തിലേറെ വാഹനങ്ങള്‍ ദിവസേന കടന്നുപോകുന്ന പാതയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതോടെ കാല്‍നട, ഇരുചക്ര വാഹന യാത്രികര്‍ വളരെ ബുദ്ധിമുട്ടിയാണ് കടന്നുപോയത്. ഇത്തരം പ്രതിസന്ധികള്‍ക്ക് കാരണം പഞ്ചായത്തിന്റെ അനാസ്ഥയാണെന്ന് ഉയരുന്ന ആരോപണം. അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടാന്‍ പഞ്ചായത്ത് തലത്തില്‍ 'പൗണ്ട്'സംവിധാനം ഉണ്ടെങ്കിലും ഇത് നിലവില്‍ പ്രവര്‍ത്തനരഹിതമാണ്. ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ കന്നുകാലികള്‍ അലഞ്ഞുതിരിയുന്നത് ഗതാഗതക്കുരിനൊപ്പം സുരക്ഷാ പ്രശ്‌നങ്ങളും സൃഷ്ടിക്കും. അടിയന്തരമായി പൗണ്ട് സംവിധാനം പുനഃസ്ഥാപിക്കണമെന്നും അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ഉടമസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.
What's Your Reaction?

