കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ 25 മുതല്‍ വാഹന നിരോധനം
കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ 25 മുതല്‍ വാഹന നിരോധനം

ഇടുക്കി: കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ 25 മുതല്‍ 14 ദിവസത്തേയ്ക്ക് വാഹന നിരോധനം ഏര്‍പ്പെടുത്തുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി പറഞ്ഞു. കട്ടപ്പന ടൗണിലെ റോഡുകളില്‍ യാത്ര ദുര്‍ഗടമായതിനെ തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ടൗണ്‍റോഡുകളുടെ നവീകരണത്തിനായി 40 ലക്ഷം രൂപാ ഭരണസമിതി അനുവദിച്ചത്. പഴയ ബസ് സ്റ്റാന്‍ഡ് പുതിയ ബസ് സ്റ്റാന്‍ഡ്, അമര്‍ജവന്‍ റോഡ്, ടൗണ്‍ ഹാള്‍ ബൈപ്പാസ് റോഡ് എന്നീ റോഡുകളുടെ നവീകരണം 15 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി തുറന്നുനല്‍കുമെന്ന് ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, വൈസ് ചെയര്‍മാന്‍ അഡ്വ. കെ.ജെ ബെന്നി, ആരോഗ്യ സ്റ്റാന്റിങ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ ബേബി, ജൂലി റോയി എന്നിവര്‍ അറിയിച്ചു.
What's Your Reaction?






