ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

ഇടുക്കി: ജില്ലയില്‍ തിങ്കളാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ അങ്കണവാടികള്‍, പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ വി വിഗ്‌നേശ്വരി അവധി പ്രഖ്യാപിച്ചു. റെസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബാധകമായിരിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യാതൊരുവിധത്തിലുള്ള അവധിക്കാല ക്ലാസുകളും നടത്താന്‍ പാടുള്ളതല്ല. മാതാപിതാക്കള്‍ ഇരുവരും ജോലിക്കുപോകുന്ന കുട്ടികള്‍ പഠിക്കുന്ന അങ്കണവാടികളിലെ അധ്യാപകര്‍, കുട്ടികള്‍ ഒറ്റയ്ക്കാകുന്ന സാഹചര്യം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നല്‍കണം. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമില്ല. അവധിമൂലം നഷ്ടപെടുന്ന പഠനസമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണം.
What's Your Reaction?






