കാഞ്ചിയാര്‍ പള്ളിക്കവല-പേഴുംകണ്ടം-അഞ്ചുരുളി റോഡില്‍ യാത്രാദുരിതം: വാഴ നട്ട് പ്രതിഷേധിച്ച് നാട്ടുകാര്‍
പള്ളിക്കവല-പേഴുംകണ്ടം-അഞ്ചുരുളി റോഡില്‍ യാത്രാദുരിതം: വാഴ നട്ട് പ്രതിഷേധിച്ച് നാട്ടുകാര്‍

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തിലെ പള്ളിക്കവല- പേഴുംകണ്ടം- അഞ്ചുരുളി റോഡിന്റെ ശോച്യാവസ്ഥയില്‍ ജനരോഷം ശക്തം. ഞായറാഴ്ച നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിച്ചു. കാലവര്‍ഷം ആരംഭിച്ചതോടെ റോഡില്‍ ഗതാഗതം ദുഷ്‌കരമായി. കൊച്ചുകുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ കുഴികള്‍ താണ്ടി വേണം കടന്നുപോകാന്‍.
പഞ്ചായത്തിന്റെ 5, 6 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന റോഡിന്റെ ഒന്നര കിലോമീറ്റര്‍ ഭാഗം പൂര്‍ണമായി തകര്‍ന്നു. ടാറിങ് പൊട്ടിപ്പൊളിഞ്ഞ് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. മഴ ആരംഭിച്ചതോടെ വെള്ളക്കെട്ടും രൂക്ഷമായി. കാല്‍നടയാത്ര പോലും സാധ്യതമല്ലാതായതോടെ നാട്ടുകാര്‍ സമരവുമായി രംഗത്തെത്തുകയായിരുന്നു. റോഡിന്റെ ദുരവസ്ഥ പലതവണ പഞ്ചായത്തില്‍ ഉള്‍പ്പെടെ അറിയിച്ചിട്ടും നടപടിയില്ല. മേഖലയിലെ അങ്കണവാടി കുട്ടികളും സ്‌കൂള്‍ കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ യാത്രാദുരിതത്തിലാണ്. നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമാണ് ഈ പാത. റോഡിന്റെ പേരില്‍ നേതാക്കള്‍ നാടകീയ രാഷ്ട്രീയം കളിക്കുകയാണെന്നും ആക്ഷേപമുണ്ട്. തുടര്‍ച്ചയായി ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടും അറ്റകുറ്റപ്പണി നടത്താന്‍ പോലും നടപടിയില്ല. പഞ്ചായത്തിനെ സമീപിക്കുമ്പോള്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചതായി പറയുന്നു. എന്നാല്‍ കരാറുകാര്‍ കരാര്‍ എടുത്തിട്ടില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. 20 ലക്ഷം രൂപ അനുവദിച്ചുവെന്നാണ് നാട്ടുകാരോട് പറഞ്ഞിട്ടുള്ളത്.
പാത ഗതാഗതയോഗ്യമല്ലാത്തതിനാല്‍ ഈ റൂട്ടില്‍ ടാക്‌സി വാഹനങ്ങള്‍ ഓട്ടം വരില്ല. ആശുപത്രിയില്‍ പോകാന്‍ പോലും വയോജനങ്ങള്‍ ബുദ്ധിമുട്ടുന്നു. സ്‌കൂള്‍ ബസുകള്‍ കുഴികള്‍ താണ്ടിയാണ് യാത്ര. സ്ഥിരമായി റോഡിലൂടെ കടന്നുപോകുന്ന ടാക്‌സി വാഹനങ്ങള്‍ ഉള്‍പ്പെടെ സ്ഥിരം അറ്റകുറ്റപ്പണി നടത്തേണ്ട ഗതികേടിലാണ്. കരാറുകാരന്‍ അലംഭാവം കാട്ടുകയാണെങ്കില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും നാട്ടുകാര്‍ പറയുന്നു. രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി കലക്ടര്‍ക്കും പഞ്ചായത്തിനും യുവഭാരത് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് അംഗങ്ങളും പ്രദേശവാസികളുംചേര്‍ന്ന് പരാതി നല്‍കും. തുടര്‍നടപടി ഉണ്ടായില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുമെന്നും ഇവര്‍ അറിയിച്ചു.
What's Your Reaction?






