സാഹിത്യ പുരസ്‌കാരതിളക്കത്തില്‍ അധ്യാപിക മേഴ്സി തോമസ്

സാഹിത്യ പുരസ്‌കാരതിളക്കത്തില്‍ അധ്യാപിക മേഴ്സി തോമസ്

May 29, 2026 - 17:57
 0
സാഹിത്യ പുരസ്‌കാരതിളക്കത്തില്‍ അധ്യാപിക മേഴ്സി തോമസ്
This is the title of the web page

ഇടുക്കി: അധ്യാപനത്തോടൊപ്പം സാഹിത്യ-സംഗീത രംഗത്തും ശ്രദ്ധേയ സാന്നിധ്യമായി നെടുങ്കണ്ടം പച്ചടി പ്ലാത്തോട്ടത്തില്‍ മേഴ്സി തോമസ്. 'റോസ്' എന്ന തൂലികാനാമത്തില്‍ എഴുതുന്ന മേഴ്സി 16 വര്‍ഷമായി കവിതാ രചനാരംഗത്ത് സജീവമാണ്. ഇതുവരെ മുന്നൂറിലധികം കവിതകള്‍ രചിച്ചിട്ടുണ്ട്. മേഴ്‌സിയുടെ 'നിറങ്ങളുടെ ആകാശം' എന്ന കവിതാസമാഹാരവും, 'പാവനതീര്‍ഥം' എന്ന ക്രിസ്തീയ ഭക്തിഗാന ആല്‍ബവും ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. നിലവില്‍ രാജസ്ഥാനിലെ വിന്റര്‍ ഗ്രീന്‍ പബ്ലിക് സ്‌കൂള്‍ ഉടമയും അധ്യാപികയുമാണ്. സാഹിത്യരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് ഗമനം സാഹിത്യവേദിയുടെ കാവ്യപ്രഭാ പുരസ്‌കാരം, എസ് കെ പൊറ്റെക്കാട്ട് സ്മാരക സമിതി കവിതാ പുരസ്‌കാരം, അഷിത സ്മാരക സമിതി കവിതാ പുരസ്‌കാരം, കുമാരനാശാന്‍ ചരമശതാബ്ദി കാവ്യ പുരസ്‌കാരം എന്നിവ മേഴ്‌സി തോമസിന് ലഭിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow