എംപി വീരേന്ദ്രകുമാര്‍ അനുസ്മരണം 31ന് കട്ടപ്പനയില്‍
എംപി വീരേന്ദ്രകുമാര്‍ അനുസ്മരണം 31ന് കട്ടപ്പനയില്‍
ഇടുക്കി: ആര്‍ജെഡി ജില്ലാ കമ്മിറ്റി 31ന് രാവിലെ 11ന് കട്ടപ്പന ഹെല്‍ത്ത് സൊസൈറ്റി ഹാളില്‍ എംപി വീരേന്ദ്രകുമാര്‍ അനുസ്മരണം നടത്തും. കവിയും മാധ്യമ പ്രവര്‍ത്തകനുമായ ആന്റണി മുനിയറ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കോയ അമ്പാട്ട് അധ്യക്ഷനാകും. എഴുത്തുകാരായ മോബിന്‍ മോഹന്‍, കെ ആര്‍ രാജേന്ദ്രന്‍, എം കെ ജോസഫ് തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
ഇന്ത്യന്‍ രാഷ്ട്രീയത്തിലും സാംസ്‌കാരിക നവോത്ഥാനരംഗത്തും എംപി വീരേന്ദ്രകുമാര്‍ നല്‍കിയ സംഭാവനങ്ങള്‍ സമാനതകളില്ലാത്തതാണ്. തത്വചിന്തകന്‍, എഴുത്തുകാരന്‍, മാധ്യമപ്രവര്‍ത്തകര്‍, പരിസ്ഥിതി-സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അദ്ദേഹം പൊതുസമൂഹത്തെ സ്വാധീനിച്ചു. കേന്ദമന്ത്രി, പാര്‍ലമെന്റ് അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. സാഹിത്യ മേഖലകളില്‍ അദ്ദേഹത്തിന് ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചു.
പരിപാടിയുടെ ഭാഗമായി തൊടുപുഴയില്‍ വൃക്ഷത്തൈ വിതരണവും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എം കെ ജോസഫ്, സാബു മുട്ടത്ത്, പി എസ് ശിവപ്രസാദ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?
