ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ 'അറിവ് പകരാം ആശ്രയമാകാം' പദ്ധതിക്ക് ജൂണ്‍ ഒന്നിന് തുടക്കം
ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ 'അറിവ് പകരാം ആശ്രയമാകാം' പദ്ധതിക്ക് ജൂണ്‍ ഒന്നിന് തുടക്കം
ഇടുക്കി: ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ 'അറിവ് പകരാം ആശ്രയമാകാം' പഠനോപകരണ വിതരണ പദ്ധതിക്ക് ജൂണ്‍ ഒന്നിന് രാവിലെ 10ന് മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമകും. പ്രസിഡന്റ് സിജോ എവറസ്റ്റ് അധ്യക്ഷനാകും. ജനറല്‍ സെക്രട്ടറി എസ് സൂര്യലാല്‍, രക്ഷാധികാരികളായ ഷാജി നെല്ലിപ്പറമ്പില്‍, കെ വി വിശ്വനാഥന്‍, പദ്ധതി ചെയര്‍മാന്‍ ജെയ്ബി ജോസഫ്, കണ്‍വീനര്‍ ബിനോയി കലോലിപ്പറമ്പില്‍, പ്രിന്‍സ് മറ്റപ്പള്ളി, ടോമി ആനിക്കാമുണ്ട, ജാക്‌സണ്‍ സ്‌കറിയ, കിഷോര്‍ അശോക, സന്തോഷ് പത്മ, ശ്രീകുമാര്‍ വാഗമണ്‍, ഇ എസ് ഷനില്‍, ജെറിന്‍ ജെയിംസ് തുടങ്ങിയവര്‍ സംസാരിക്കും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 50ലേറെ സ്‌കൂളുകളില്‍ ബാഗുകള്‍, നോട്ടുബുക്കുകള്‍, പേന, പെന്‍സില്‍, കുട തുടങ്ങിയവ വിതരണംചെയ്യും. അധ്യാപകര്‍ അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തി ഇവ കൈമാറും. ജൂണ്‍ 5ന് പരിസ്ഥിതി ദിനത്തില്‍ കട്ടപ്പന ഇടുക്കിക്കവല ബൈപ്പാസ് റോഡരികില്‍ പേര, ഞാവല്‍, പുളി, പനിനീര്‍ ചാമ്പ തുടങ്ങിയ ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മരത്തൈകള്‍ നല്‍കും. മൂന്നുലക്ഷം രൂപയുടെ പഠനോപകരണങ്ങളും 2000 വൃക്ഷത്തൈകളുമാണ് നല്‍കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സിജോ എവറസ്റ്റ്, എസ് സൂര്യലാല്‍, ഷാജി നെല്ലിപ്പറമ്പില്‍, കെ വി വിശ്വനാഥന്‍, ജെയ്ബി ജോസഫ്, ബിനോയി കല്ലോലിപ്പറമ്പില്‍, സന്തോഷ് പത്മ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?
