ഡിവൈഎഫ്‌ഐ കട്ടപ്പന ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ഡിവൈഎഫ്‌ഐ കട്ടപ്പന ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ഇടുക്കി: ഡിവൈഎഫ്‌ഐ കട്ടപ്പന ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം നടത്തി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഫൈസ്ല്‍ ജാഫര്‍ ഉദ്ഘാടനംചെയ്തു. 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന മേഖലയിലെ 50 കുട്ടികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. ബ്ലോക്ക് പ്രസിഡന്റ് ശിവകുമാര്‍ എം, മേഖലാ പ്രസിഡന്റ് ശരത്ലാല്‍, വിനീത്, ഇ കെ ശശി, ടി കെ വാസു, ശോഭന കുമാരന്‍, രാജലക്ഷ്മി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?
