ഉപ്പുതറയില്‍ പെരിയാര്‍ തീരം കൈയേറി കെട്ടിട നിര്‍മാണം: ആരോപണവുമായി ബിഎംഎസ്

ഉപ്പുതറയില്‍ പെരിയാര്‍ തീരം കൈയേറി കെട്ടിട നിര്‍മാണം: ആരോപണവുമായി ബിഎംഎസ്

Dec 15, 2025 - 16:23
Dec 15, 2025 - 16:37
 0
ഉപ്പുതറയില്‍ പെരിയാര്‍ തീരം കൈയേറി കെട്ടിട നിര്‍മാണം: ആരോപണവുമായി ബിഎംഎസ്
This is the title of the web page

ഇടുക്കി: ഉപ്പുതറ ടൗണില്‍ പെരിയാര്‍ തീരം കൈയേറി കെട്ടിട നിര്‍മാണം നടക്കുന്നതായി ബിഎംഎസ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ഇതിനെതിരെ ഒക്ടോബര്‍ 10ന് മുഖ്യമന്ത്രി, റവന്യു മന്ത്രി, ധനകാര്യ മന്ത്രി, കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഉപ്പുതറ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയിട്ടും ഫലമില്ല. നിലവില്‍ രാത്രികാലങ്ങളിലാണ് നിര്‍മാണം നടക്കുന്നത്. ഇതിന് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായും ഭാരവാഹികള്‍ ആരോപിച്ചു. ആളുകള്‍ പെരിയാറിലേക്ക് പോകുന്ന നടപ്പാതയും കൈയേറിയതായി ഇവര്‍ പറഞ്ഞു. കെട്ടിടം പൊളിച്ചുനീക്കാന്‍ നിയമനടപടി സ്വീകരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് എം എസ് ബിജു, പ്രതിഭ പ്രശാന്ത്, തോമസ് എം പി എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow