സുഹൃത്തുക്കള്‍ കളിയാക്കിയതിന്റെ വിഷമത്തില്‍ 14 വയസുകാരി തൂങ്ങി മരിച്ചു
സുഹൃത്തുക്കള്‍ കളിയാക്കിയതിന്റെ വിഷമത്തില്‍ 14 വയസുകാരി തൂങ്ങി മരിച്ചു

ഇടുക്കി: സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിക്കുന്നതിനിടെ മറിഞ്ഞുവീണതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ കളിയാക്കിയ വിഷമത്തില്‍ 14 വയസുകാരി ജീവനൊടുക്കി. അണക്കര ചെല്ലാര്‍കോവില്‍ ചിറയ്ക്കല്‍ റോബിന്റെ മകള്‍ പൗളിന്‍ ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. കൂട്ടുകാര്‍ കളിയാക്കിയതിനെ തുടര്‍ന്ന് കുട്ടി വീടിനുള്ളിലേക്ക് ഓടിപ്പോകുകയായിരുന്നു. കുറച്ചുസമയത്തിന് ശേഷം വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോള്‍ പൗളിന്‍ കിടപ്പുമുറിയില്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടെത്തുകയും ഉടന്‍തന്നെ അണക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വണ്ടന്‍മേട് പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?






