അടിമാലി ബസ് സ്റ്റാന്‍ഡ് റോഡിലെ അനധികൃത പാര്‍ക്കിങ് കാല്‍നടയാത്രികരെ ബുദ്ധിമുട്ടിക്കുന്നു
അടിമാലി ബസ് സ്റ്റാന്‍ഡ് റോഡിലെ അനധികൃത പാര്‍ക്കിങ് കാല്‍നടയാത്രികരെ ബുദ്ധിമുട്ടിക്കുന്നു

ഇടുക്കി: അടിമാലി ബസ് സ്റ്റാന്‍ഡ് റോഡില്‍ അനധികൃത പാര്‍ക്കിങ്ങും വണ്‍വെ ക്രമീകരണം കാര്യക്ഷമമല്ലാത്തതും കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് പരാതി. ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് വാഹനങ്ങള്‍ ഇറങ്ങി വരുന്ന വഴിയിലാണ് കാല്‍നടയാത്ര പോലും ദുസഹമാകും വിധം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്്. കഴിഞ്ഞ ദിവസം അടിമാലി ബസ് സ്റ്റാന്‍ഡിലെ തൊഴിലാളിയെ ഈ റോഡില്‍ വച്ച് ഒരുവാഹനം ഇടിച്ചിട്ടിരുന്നു. വണ്‍വേയായി ഗതാഗതം ക്രമീകരിച്ചിട്ടുള്ള ഈ റോഡില്‍ വണ്‍വേ സംവിധാനം പാലിക്കാതെ വാഹനങ്ങള്‍ തലങ്ങുംവിലങ്ങും പായുന്നതും ഇരുചക്രവാഹനങ്ങളടക്കം അമിത വേഗതയില്‍ ഓടിക്കുന്നതും അപകടത്തിന് കാരണമാകാറുണ്ട്. അനധികൃത വാഹന പാര്‍ക്കിങ് പലപ്പോഴും ഗതാഗതകുരുക്കിനും കാരണമാകുന്നു. ബസ് സ്റ്റാന്‍ഡ് റോഡിലെ ഗതാഗതം സുഗമമാക്കാന്‍ ആവശ്യമായ ഇടപെടല്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് ആവശ്യം.
What's Your Reaction?






