അക്ഷയശ്രീ മിഷന്‍ പീരുമേട് താലൂക്ക് എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം

അക്ഷയശ്രീ മിഷന്‍ പീരുമേട് താലൂക്ക് എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം

Mar 4, 2024 - 21:36
Jul 8, 2024 - 22:03
 0
അക്ഷയശ്രീ മിഷന്‍ പീരുമേട് താലൂക്ക് എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം
This is the title of the web page

ഇടുക്കി: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അക്ഷയശ്രീ മിഷന്‍ പീരുമേട് താലൂക്ക് ഫെഡറേഷന്റെ സമ്പൂര്‍ണ്ണ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം നടന്നു. ഫെഡറേഷന്‍ പ്രസിഡന്‍് ജോസ് ഏലപ്പാറ ഉദ്ഘാടനം ചെയ്തു. ഗ്രാമങ്ങളിലെ കുടുംബങ്ങളെ ഒരു കുടക്കീഴിലാക്കുക, സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുക എന്നീ ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് അക്ഷയശ്രീ മിഷന്‍. ഇടുക്കി ജില്ലയില്‍ അക്ഷയശ്രീ മിഷനു കീഴില്‍ 5 താലൂക്കുകളിലായി 320 ഓളം സ്വയം സഹായ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ലാപ്‌ടോപ്പുകള്‍, തയ്യല്‍ മെഷീനുകള്‍, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തു. അക്ഷയശ്രീ പീരുമേട് താലൂക്ക് ഫെഡറേഷന്‍ കോഡിനേറ്റര്‍ ഗീതാ കുമാര്‍ അധ്യക്ഷയായി. പ്രസിഡന്റ് എം.എസ് മോഹനന്‍ സ്വാഗതവും, ഇടുക്കി ജില്ലാ പ്രസിഡന്റ് ശശികുമാര്‍ വാര്‍ഷിക പദ്ധതി വിശദീകരണവും നടത്തി.പീരുമേട് താലൂക്ക് ഫെഡറേഷനു കീഴിലെ ഏലപ്പാറ, പെരുവന്താനം, ഉപ്പുതറ, വണ്ടിപ്പെരിയാര്‍, കുമളി, തുടങ്ങിയ ഫെഡറേഷനുകളിലെ ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow