ഉപ്പുതറ വളകോട്ടില്‍ പന്തംകൊളുത്തി പ്രകടനം

ഉപ്പുതറ വളകോട്ടില്‍ പന്തംകൊളുത്തി പ്രകടനം

Mar 4, 2024 - 21:34
Jul 8, 2024 - 22:04
 0
ഉപ്പുതറ വളകോട്ടില്‍ പന്തംകൊളുത്തി പ്രകടനം
This is the title of the web page

ഇടുക്കി: പൂക്കോട്ട് വെറ്ററിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐക്കെതിരെ ഉപ്പുതറ വളകോട്ടില്‍ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു . ഏലപ്പാറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം ഡിസിസി സെക്രട്ടറി അഡ്വ. അരുണ്‍ പൊടിപാറ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങളുടെ ഭാഗമായിട്ടാണ് വളകോട്ടിലും പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചത്. എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയ്യും നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, സിഐടിയുവിന്റെ കൂട്ടുപിടിച്ച് നടത്തുന്ന ആക്രമണങ്ങളില്‍ പൊലീസ് നടപടി സ്വീകരിക്കുക, സിദ്ധാര്‍ത്ഥന്റെ കൊലയാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ്സ് ഏലപ്പാറ ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ്ജ് കുറുംബുറം, മണ്ഡലം പ്രസിഡന്റ് ഷാല്‍ വെട്ടിക്കാട്ടില്‍, സിജോ പാറയ്ക്കല്‍, സണ്ണി മഞ്ഞനാമറ്റം, ഷാജി മണ്ഡപത്തിക്കുന്നേല്‍, സാബു മണ്ണാറാത്ത്, ബിനോയി പൂനില്‍ക്കുംകാലായില്‍ ,ജിനോ പുതിയിടം, ജോയി പാറയില്‍, തങ്കച്ചന്‍ വള്ളികാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

What's Your Reaction?

like

dislike

love

funny

angry

sad

wow