രംഗശ്രീ കലാജാഥക്ക് വണ്ടിപ്പെരിയാറില്‍ സ്വീകരണം
രംഗശ്രീ കലാജാഥക്ക് വണ്ടിപ്പെരിയാറില്‍ സ്വീകരണം

ഇടുക്കി:മാലിന്യ മുക്തനവകേരളവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ ശുചിത്വ മിഷന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ നടത്തുന്ന രംഗശ്രീ കലാജാഥയ്ക്ക് വണ്ടിപ്പെരിയാറില്‍ സ്വീകരണം നല്‍കി. പരിപാടിയുടെ ഭാഗമായി തെരുവു നാടകവും, ഫ്‌ളാഷ് മോബും അവതരിപ്പിച്ചു. ഹരിത കര്‍മ്മ സേനാംഗങ്ങളുടെ ഉത്തരവാദിത്വവും സാമൂഹിക പ്രതിബദ്ധതയുടെ അനിവാര്യതയും ആസ്പദമാക്കിയാണ് ജില്ലയിലുടനീളം രംഗശ്രീ കലാജാഥ പര്യടനം നടത്തിവരുന്നത്. പരിപാടി ഇന്ന് സമാപിക്കും. സ്വീകരണ പരിപാടികള്‍ക്ക് കുടുബശ്രീ ചെയര്‍പേഴ്‌സണ്‍ പുനിത, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സുന്ദരി പഞ്ചായത്ത് ഗ്രാമസേവകന്‍ ഷിജു, ജന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍ ആല്‍ഫി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






