കര്‍ഷക കോണ്‍ഗ്രസ് കഞ്ഞിക്കുഴി മണ്ഡലം പ്രസിഡന്റായി ഷിജു നരിതൂക്കില്‍ സ്ഥാനമേറ്റു
കര്‍ഷക കോണ്‍ഗ്രസ് കഞ്ഞിക്കുഴി മണ്ഡലം പ്രസിഡന്റായി ഷിജു നരിതൂക്കില്‍ സ്ഥാനമേറ്റു
ഇടുക്കി: കര്‍ഷക കോണ്‍ഗ്രസ് കഞ്ഞിക്കുഴി മണ്ഡലം സമ്മേളനവും പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണവും നടത്തി. ജില്ലാ പ്രസിഡന്റ് ടോമി പാലയ്ക്കന്‍ ഉദ്ഘാടനം ചെയ്തു. പുതിയ പ്രസിഡന്റായി ഷിജു നരിതൂക്കില്‍ സ്ഥാനമേറ്റു. നിയോജക മണ്ഡലം പ്രസിഡന്റ് സൂട്ടര്‍ ജോര്‍ജ് അധ്യക്ഷനായി. ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ട് മുഖ്യപ്രഭാഷണം നടത്തി. അസംഘടിതതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ എ പി ഉസ്മാന്‍ മുതിര്‍ന്ന കര്‍ഷകരെയും ജൈവകര്‍ഷകരെയും ആദരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബി ചാലില്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സോയിമോന്‍ സണ്ണി, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി തങ്കച്ചന്‍ കാരയ്ക്കാവയലില്‍, റോബിന്‍ ജോസഫ്, സാബു കാഞ്ഞിരത്തിന്‍കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?