കൊന്നത്തടി പഞ്ചായത്തിലെ നവീകരിച്ച കുടുംബശ്രീ ഓഫീസ് ഉദ്ഘാടനം ചെയ്തു
കൊന്നത്തടി പഞ്ചായത്തിലെ നവീകരിച്ച കുടുംബശ്രീ ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇടുക്കി: കൊന്നത്തടി പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിന്റെ ഐഎസ്ഒ പ്രഖ്യാപനവും നവീകരിച്ച കുടുംബശ്രീ ഓഫീസിന്റെ ഉദ്ഘാടനവും നടത്തി. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിഡിഎസ് നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായാണ് ഐഎസ്ഓ അംഗീകാരം നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് സി കെ പ്രസാദ് അധ്യക്ഷനായി. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ മോഹനന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി ജോയി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ജോസ്,ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിജു സ്‌ക്കറിയ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജയ വിജയന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?