എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് സ്വരാജില്‍ സ്വീകരണം നല്‍കി
എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് സ്വരാജില്‍ സ്വീകരണം നല്‍കി
ഇടുക്കി: എല്‍ഡിഎഫ് ഇടുക്കി നിയോജക മണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് സ്വരാജില്‍ സ്വീകരണം നല്‍കി. സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലത്തിലുണ്ടായ വികസന നേട്ടങ്ങള്‍ വിശദീകരിക്കുന്നതിനും പുതിയ വികസന പദ്ധതികളെ പറ്റി സംവദിക്കുന്നതിനുമായാണ് ജാഥാ സംഘടിപ്പിച്ചിരിക്കുന്നത്. റോഷി അഗസ്റ്റിന്‍ ക്യാപ്റ്റനായുള്ള ജാഥ ജില്ലയുടെ വിവിധ മേഖലകളില്‍ പര്യടനം നടത്തി വരികയാണ്. സ്വരാജിലെ സ്വീകരണങ്ങള്‍ക്കുശേഷം ലബ്ബക്കട, പുളിയന്‍മല എന്നിവിടങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കി. മന്ത്രി റോഷി അഗസ്റ്റിന്‍ ക്യാപ്റ്റനും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം റോമിയോ സെബാസ്റ്റ്യന്‍ മാനേജരും സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം കെ പ്രിയന്‍ വൈസ് ക്യാപ്റ്റനുമാണ്. റോമിയോ സെബാസ്റ്റ്യന്‍, എന്‍ കെ പ്രിയന്‍, കെ എല്‍ ജോസഫ്, ഷാജി കാഞ്ഞമല. കെ ജി സത്യന്‍, വി ആര്‍ ശശി, സുനില്‍ സെബാസ്റ്റ്യന്‍, അനില്‍ കൂവപ്ലാക്കല്‍, ജോസ് കുഴിക്കണ്ടം, ഷിജോ തടത്തില്‍, ജെയിംസ് മ്ലാക്കുഴി, സോമന്‍ എസ് നായര്‍, സിനോജ് വള്ളാടി, സണ്ണി ഇല്ലിക്കല്‍, സി എം അസീസ്, ജോസ് ഞായര്‍കുളം, കെ സി ബിജു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?