ഇരട്ടയാര്‍ പഞ്ചായത്തില്‍ പാലിയേറ്റീവ് കുടുംബ സംഗമം നടത്തി
ഇരട്ടയാര്‍ പഞ്ചായത്തില്‍ പാലിയേറ്റീവ് കുടുംബ സംഗമം നടത്തി
ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തില്‍ 'കൈകോര്‍ക്കാം നമുക്കൊരുമിച്ച്' എന്ന പേരില്‍ പാലിയേറ്റീവ് കുടുംബ സംഗമം നടത്തി. ഇരട്ടയാര്‍ അല്‍ഫോന്‍സാ ഭവനിലെ അന്നക്കുട്ടി അമ്മ സംഗമം ഉദ്ഘാടനം ചെയ്തു. പരസ്പരം സൗഹൃദം പുതുക്കുക, ഈ മേഖലയിലേയ്ക്ക് ജനശ്രദ്ധ കൂടുതല്‍ ആകര്‍ഷിക്കുക, പാലിയേറ്റീവ് പരിചരണ രംഗത്തേക്ക് കൂടുതല്‍ വോളന്റിയര്‍മാരെ കണ്ടെത്തുക എന്നിവയാണ് സംഗമത്തിന്റെ ലക്ഷ്യം. സമൂഹത്തില്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ അവരവരുടെ ഭവനങ്ങളില്‍ ഒതുങ്ങിക്കൂടുന്ന ആളുകളുടെയും രോഗികളെ പരിചരിക്കുന്നതിന് വളരെയധികം സമയം ചെലവഴിക്കേണ്ടിവരുന്നവരുടെയും മാനസിക ഉല്ലാസവും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുമുള്ള അവസരവുമാണ് ഒരുക്കിയത്. പാലിയേറ്റീവ് പ്രവര്‍ത്തകരെ ചടങ്ങില്‍ അനുമോദിച്ചു. സംഗമത്തിന്റെ ഭാഗമായി ഗാനമേള, ഉച്ചഭക്ഷണം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചിരുന്നു. ഇരട്ടയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട് അധ്യക്ഷനായി. പ്രസിഡന്റ് രജനി കെ എ മുഖ്യപ്രഭാഷണം നടത്തി.
What's Your Reaction?