മാലിന്യമുക്ത നവകേരളം കലാജാഥയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം
മാലിന്യമുക്ത നവകേരളം കലാജാഥയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം

ഇടുക്കി: തദേശസ്വയംഭരണ വകുപ്പിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിലുള്ള മാലിന്യമുക്ത നവകേരളം കലാജാഥയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി. നഗരസഭാ ചെയര്‍പേഴ്സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. കലാപ്രവര്‍ത്തകര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ തെരുവ് നാടകവും ഫ്ളാഷ് മോബും അവതരിപ്പിച്ചു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നത് സംബന്ധിച്ചും മാലിന്യം പൊതുസ്ഥലങ്ങളില്‍ തള്ളുന്നതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാനും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുമാണ് തെരുവ് നാടകം അവതരിപ്പിച്ചത്. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീലാമ്മ ബേബി, കൗണ്‍സിലര്‍മാരായ ജാന്‍സി ബേബി, ധന്യ അനില്‍, ബീന സിബി, ഷിജി തങ്കച്ചന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രത്നമ്മ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






