വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് ധര്‍ണ
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് ധര്‍ണ

ഇടുക്കി: കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ സംഘടിപ്പിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി ആര്‍ ഗണേശന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംഘടനയുടെ പ്രസിഡന്റ് ഭരിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്തില്‍ യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കുക, സാമൂഹിക പെന്‍ഷന്‍ ഉടന്‍ അനുവദിക്കുക, വികസനമുരടിപ്പ് അവസാനിപ്പിക്കുക, ബജറ്റിലെ തുകകള്‍ ഉടന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. എസ്.അജയന്‍ അധ്യക്ഷനായി. മഹിളാ കോണ്‍ഗ്രസ് വാളാര്‍ഡി മണ്ഡലം പ്രസിഡന്റ് പ്രിയങ്ക മഹേഷ്, ഡി.സി.സി ജനറല്‍ സെക്രട്ടറി പി.എ അബ്ദുള്‍ റഷീദ്, കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാജന്‍ കൊഴുവര്‍മാക്കല്‍, നേതാക്കളായ എം. ഉദയസൂര്യന്‍, കെ.എ സിദ്ധിഖ് തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്തംഗങ്ങളായ സുധാറാണി, പഞ്ചാനാഗരാജ്, ഷക്കീലാ രാജേഷ്, മുനിയലക്ഷ്മി, ഗീതാ ചെല്ലദുരൈ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






