ഈസ്റ്റ് സോണല്‍ കായികമേളയില്‍ കട്ടപ്പന സെന്റ് ജോണ്‍സ് നഴ്സിങ് കോളേജ് ചാമ്പ്യന്‍മാര്‍

ഈസ്റ്റ് സോണല്‍ കായികമേളയില്‍ കട്ടപ്പന സെന്റ് ജോണ്‍സ് നഴ്സിങ് കോളേജ് ചാമ്പ്യന്‍മാര്‍

Jun 11, 2025 - 11:58
 0
ഈസ്റ്റ് സോണല്‍ കായികമേളയില്‍ കട്ടപ്പന സെന്റ് ജോണ്‍സ് നഴ്സിങ് കോളേജ് ചാമ്പ്യന്‍മാര്‍
This is the title of the web page

ഇടുക്കി: സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷന്റെ ഈസ്റ്റ് സോണല്‍ കായികമേളയില്‍ കട്ടപ്പന സെന്റ് ജോണ്‍സ് നഴ്സിങ് കോളേജ് 74 പോയിന്റ് നേടി തുടര്‍ച്ചയായി നാലാംതവണയും ജേതാക്കളായി. ഡിസ്‌കസ് ത്രോ, ഷോട്ട്പുട്ട് എന്നിവയില്‍ ആകാശ് സോജന്‍ ഒന്നാംസ്ഥാനവും ടി ആര്‍ അലന്‍ 200 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനവും ലോങ്ജമ്പ്, ഹൈജമ്പ് എന്നിവയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളും പെണ്‍കുട്ടികളുടെ ത്രോബോള്‍, ബാഡ്മിന്റണ്‍ എന്നിവയില്‍ സിയോണ സുനില്‍, അഞ്ജന ടോമി എന്നിവര്‍ ഒന്നാംസ്ഥാനവും നേടി. 100 മീറ്റര്‍ ഓട്ടത്തില്‍ ജോയല്‍ ജോണി ഒന്നാമതെത്തി. 800 മീറ്റര്‍ ഓട്ടത്തില്‍ നയനാമോള്‍ വര്‍ഗീസ് മൂന്നും ഹൈജമ്പില്‍ സോന ബി വര്‍ഗീസ് രണ്ടും സ്ഥാനങ്ങള്‍ നേടി. ഫുട്ബോളില്‍ മൂന്നാം സ്ഥാനവും ബോയ്‌സിന്റെയും ഗേള്‍സിന്റെയും ക്യാരംസില്‍ രണ്ടും മൂന്നും സ്ഥാനങ്ങളും ആണ്‍കുട്ടികളുടെ റിലേയില്‍ ഒന്നും വോളിബോളില്‍ രണ്ടും സ്ഥാനങ്ങളും ടീം നേടി. വിജയികളെ ഡയറക്ടര്‍ ബ്രദര്‍ ബൈജു വാലുപറമ്പില്‍ അനുമോദിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow