ചപ്പാത്ത് കരിന്തരുവി ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഉത്സവം
ചപ്പാത്ത് കരിന്തരുവി ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഉത്സവം
ഇടുക്കി: ചപ്പാത്ത് കരിന്തരുവി ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാ ഉത്സവം തുടങ്ങി. തന്ത്രി ഈശ്വരന്‍ നമ്പൂതിരി, മേല്‍ശാന്തി ശ്രീലാല്‍ എസ് ശര്‍മ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. 3ന് രാവിലെ 5.30ന് പള്ളിയുണര്‍ത്തല്‍, 5.45ന് നിര്‍മാല്യദര്‍ശനം, 6.45ന് ഉഷപൂജ, 7ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8ന് പൊങ്കാല, 12.15ന് ഉച്ചപൂജ, 1ന് പ്രസാദമൂട്ട്, 6ന് കലാപരിപാടികള്‍, 6.30ന് ദീപാരാധന, 7ന് ഇരട്ടയാര്‍ കൃഷ്ണ കലാസമിതിയുടെ ചെണ്ട-വയലന്‍ ഫ്യൂഷന്‍. 4ന് രാവിലെ 8.30ന് മഹാമൃത്യുഞ്ജയ ഹോമം, വൈകിട്ട് 6ന് കലാപരിപാടികള്‍, 7.15ന് തിരുവാതിര, 7.45നും 8നും കൈകൊട്ടിക്കളി. 5ന് രാവിലെ 8.30ന് മഹാസുദര്‍ശന ഹോമം, വൈകിട്ട് 6ന് കലാപരിപാടികള്‍, 7.15ന് കൈകൊട്ടിക്കളി, 8.15ന് വീരനാട്യം. 6ന് രാവിലെ 10ന് കലശപൂജ, 1ന് പ്രസാദമൂട്ട്, വൈകിട്ട് 5ന് ദേശ എഴുന്നള്ളിപ്പ്, 8ന് ആറാട്ട്, 8.45ന് വിശ്വരൂപ ദര്‍ശനം, 9ന് കരിമരുന്ന് പ്രയോഗം, അന്നദാനം. 7ന് വൈകിട്ട് 6.30ന് ഫ്യൂഷന്‍ തിരുവാതിര, 7ന് ട്രിവാന്‍ഡ്രം വോയ്‌സിന്റെ ഗാനമേള. വാര്‍ത്താസമ്മേളനത്തില്‍ ശ്രീലാല്‍ എസ് ശര്‍മ, ഗോപി ശിവന്‍കുട്ടി, സതീഷ് അമ്പാടി, രാജേഷ് രാജന്‍, വി വി പ്രമോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?