രാജകുമാരി രാമചന്ദ്രം ദേവി ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി
രാജകുമാരി രാമചന്ദ്രം ദേവി ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി
ഇടുക്കി: രാജകുമാരി രാമചന്ദ്രം ദേവി ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ മഹോത്സവാഘോഷങ്ങള്‍ തുടങ്ങി.
പതിനൊന്ന് ദിവസങ്ങളിലായി നടക്കുന്ന മഹോത്സവത്തിന്റെ ആറാം ദിനത്തിലാണ് പ്രധാന ചടങ്ങുകളായ ധ്വജപ്രതിഷ്ഠയും തൃക്കൊടിയേറ്റും നടന്നത്. രാവിലെ മിഥുനം രാശിയില്‍ ശുഭമുഹൂര്‍ത്തത്തില്‍ ധ്വജപ്രതിഷ്ഠ നടന്നു. തുടര്‍ന്ന് വൈകുന്നേരം ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ മഹോത്സവ തൃക്കൊടിയേറ്റും ഭക്തിസാന്ദ്രമായി നടന്നു. തന്ത്രി ആക്കിരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്, മേല്‍ശാന്തി സുമേഷ് എന്നിവര്‍ മുഖ്യാകാര്‍മികത്വം വഹിച്ചു. മഹോത്സവത്തിന്റെ ഭാഗമായി ദിവസേന വിവിധ വിശേഷ പൂജകളും കര്‍മങ്ങളും നടക്കും. മുളപൂജ, നവകലശം, ശ്രീഭൂതബലി, പള്ളിവേട്ട, ആറാട്ട് എന്നിവ പ്രധാന ചടങ്ങുകളാണ്. 6ന് നടക്കുന്ന ആറാട്ട് മഹോത്സവത്തോടുകൂടി ഉത്സവം സമാപിക്കും. പ്രസിഡന്റ് സി എന്‍ സുരേഷ്, സെക്രട്ടറി വി ആര്‍ സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
\
What's Your Reaction?