ബഥേല്‍ സഹകരണ ആശുപത്രി വാര്‍ഷികം: സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ബഥേല്‍ സഹകരണ ആശുപത്രി വാര്‍ഷികം: സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ഇടുക്കി: ബഥേല്‍ സഹകരണ ആശുപത്രിയുടെ 10-ാമത് വാര്‍ഷികവും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് ഉദ്ഘാടനം ചെയ്തു. ശിശുരോഗ വിഭാഗം, പള്‍മണോളജി, ഓര്‍ത്തോപീഡിക്, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമായിരുന്നു. ആശുപത്രിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ച മുതിര്‍ന്ന ഓഹരി ഉടമകളെയും ദാതാക്കളെയും ചടങ്ങില്‍ ആദരിച്ചു. സഹകരണ ആശുപത്രി പ്രസിഡന്റ് കെ യു വിനു അധ്യക്ഷനായി. ആശുപത്രി ഫൗണ്ടര്‍ ആന്‍ഡ് ഡയറക്ടര്‍ സി വി വര്‍ഗീസ് ആമുഖപ്രഭാഷണം നടത്തി. വാത്തിക്കുടി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടോമി തെങ്ങുംപള്ളി, ജില്ലാ പഞ്ചായത്തംഗം മിനി സാബു, ഫാ. ജോസഫ് നടുപ്പടവില്‍, ആശുപത്രി മാനേജിങ് ഡയറക്ടര്‍ സജി തടത്തില്‍, സെക്രട്ടറി ശ്രുതി വിജയന്‍, കണ്‍വീനര്‍ സജി പേഴത്തുവയലില്‍,ട്രഷറര്‍ റെജി പുറത്തേല്‍, ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ലാല്‍ജി ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?