വാഴത്തോപ്പില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി നല്‍കിയ സംഭവം: പേപ്പാറയിലെ റേഷന്‍ കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
വാഴത്തോപ്പില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി നല്‍കിയ സംഭവം: പേപ്പാറയിലെ റേഷന്‍ കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
ഇടുക്കി: വാഴത്തോപ്പ് പേപ്പാറയിലെ 34-ാം നമ്പര്‍ റേഷന്‍ കടയില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. വ്യാപക പരാതികളെത്തുടര്‍ന്ന് ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസര്‍ വിനോദാണ് നടപടി സ്വീകരിച്ചത്. ഗുണനിലവാരമില്ലാത്തതും മോശമായതുമായ അരി വിതരണം ചെയ്യുന്നതിനെതിരെ പ്രദേശവാസികളും കാര്‍ഡ് ഉടമകളും പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് ബോധ്യപ്പെട്ടത്. റേഷന്‍കടയുടെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവച്ച സാഹചര്യത്തില്‍ കാര്‍ഡ് ഉടമകളുടെ സൗകര്യാര്‍ഥം മണിയാറാംകുടി കുട്ടപ്പന്‍സിറ്റിയിലെ റേഷന്‍കടയ്ക്ക് പകരം ചുമതല നല്‍കിയിട്ടുണ്ട്. പൊതുവിതരണ സംവിധാനത്തിലൂടെ ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസ് അറിയിച്ചു.
What's Your Reaction?