ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളില്‍ എന്‍എംഎംഎസ് പരീക്ഷാ വിജയികളെ അനുമോദിച്ചു
ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളില്‍ എന്‍എംഎംഎസ് പരീക്ഷാ വിജയികളെ അനുമോദിച്ചു
ഇടുക്കി: ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍എംഎംഎസ്) പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു. പഞ്ചായത്തംഗം ഷീബാ അജയ് ഉദ്ഘാടനം ചെയ്തു. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വാര്‍ഷിക വരുമാനം കുറഞ്ഞ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി കേന്ദ്ര ഗവ. നടത്തുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയാണിത്. ഇതില്‍ വിജയിക്കുന്നവര്‍ക്ക് 9,10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ 12000 രൂപ വീതം ആകെ 48000 രൂപ സ്‌കോള്‍ഷിപ്പായി ലഭിക്കും. ജില്ലയില്‍നിന്ന് വിജയിച്ച 90 വിദ്യാര്‍ഥികളില്‍ 8 പേരാണ് സെന്റ് തോമസ് സ്‌കൂളില്‍ നിന്നുള്ളത്. വിജയിച്ച സോന സജി, എല്‍ന ബിനോയി, ഏഞ്ചല്‍ മരിയ ജോര്‍ജ്, കാതറിന്‍ പി അരുണ്‍, അന്നു മരിയ സെബാസ്റ്റ്യന്‍, ഏബല്‍ റെജി, എഡ്വിന്‍ ജോസഫ്, എബിന്‍ ജോബി, പരിശീലക എലിസബത്ത് ജെ കാരീസ് എന്നിവര്‍ക്ക് ഉപഹാരം നല്‍കി. മാനേജര്‍ ഫാ.സക്കറിയാസ് കുമ്മണ്ണൂപ്പറമ്പില്‍ അധ്യക്ഷനായി. കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ആന്‍സന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് സിജോ ഇലന്തൂര്‍, എംപിടിഎ പ്രസിഡന്റ് ബിനു ജസ്റ്റിന്‍,
ഹെഡ്മാസ്റ്റര്‍ എം വി ജോര്‍ജുകുട്ടി എന്നിവര്‍ സംസാരിച്ചു. സീനിയര്‍ അസിസ്റ്റന്റ് കൊച്ചുറാണി ജോസഫ്, സ്റ്റാഫ് സെക്രട്ടറി ബിന്‍സ് ദേവസ്യാ, അധ്യാപകരായ സിബിന്‍ ജോസഫ്, എബി ടി ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?