കഞ്ഞിക്കുഴി സ്വദേശിയുടെ കൃഷിയിടത്തിലെ ഏലച്ചെടികള്‍ വെട്ടിനശിപ്പിച്ചതായി പരാതി
കഞ്ഞിക്കുഴി സ്വദേശിയുടെ കൃഷിയിടത്തിലെ ഏലച്ചെടികള്‍ വെട്ടിനശിപ്പിച്ചതായി പരാതി
ഇടുക്കി: വിധവയുടെ കൃഷിയിടത്തിലെ ഏലച്ചെടികള്‍ സഹോദരന്‍ വെട്ടിനശിപ്പിച്ചതായി പരാതി. കഞ്ഞിക്കുഴി മൈലപ്പുഴ കുളത്തിങ്കല്‍ ഉഷാ രാജുവിന്റെ പുരയിടത്തിലെ നൂറിലേറെ ചെടികളാണ് നശിപ്പിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സഹോദരനാണ് കൃഷിനാശമുണ്ടാക്കിയതെന്നും ഭീമമായ നഷ്ടമുണ്ടായതായും ഉഷ പറഞ്ഞു. ഇവരുടെ പരാതിയില്‍ കഞ്ഞിക്കുഴി പൊലീസ് അന്വേഷണം തുടങ്ങി. സഹോദരന്‍ വീണ്ടും ആക്രമിക്കുമോയെന്ന് ഭീതിയുള്ളതായും വീട്ടമ്മ പറഞ്ഞു.
What's Your Reaction?