സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ട്രിപ്പിള്‍ നേട്ടവുമായി ഡെയിന്‍ ജിന്‍സ് 

 സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ട്രിപ്പിള്‍ നേട്ടവുമായി ഡെയിന്‍ ജിന്‍സ് 

Jan 14, 2025 - 21:05
 0
 സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ട്രിപ്പിള്‍ നേട്ടവുമായി ഡെയിന്‍ ജിന്‍സ് 
This is the title of the web page

ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിച്ച 3 ഇനങ്ങളിലും എ ഗ്രേഡ് നേടി കട്ടപ്പന അമ്പലക്കവല സ്വദേശി ഡെയിന്‍ ജിന്‍സ്. ഹയര്‍ സെക്കന്‍ഡറി വിഭാഗം വയലില്‍ വെസ്റ്റേണ്‍, വയലിന്‍ 
ഈസ്റ്റേണ്‍, വൃന്ദവാദ്യം എന്നീ ഇനങ്ങളിലാണ് ഡെയിന്‍ എ ഗ്രേഡ് നേടിയത്. അമ്പലക്കവല ഇളപ്പാനിക്കല്‍ ജിന്‍സ് ജോണിന്റെയും ഷീന ആന്റണിയുടെയും മകനായ ഡെയിന്‍ കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. 2024ലെ സ്‌കൂള്‍ കലോത്സവത്തില്‍  ഡെയിനും സഹോദരി ദിയ ജിന്‍സും വയലിന്‍ ഇനങ്ങളില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. ഡെയിന്‍ കഴിഞ്ഞ ആറ് വര്‍ഷക്കാലമായി വയലിന്‍ പരിശീലനം നടത്തുന്നു. വയലിന്‍ ഈസ്റ്റേണില്‍ കലാമണ്ഡലം ഹരിതയും വയലിന്‍ വെസ്റ്റേണില്‍ കൃഷ്ണപ്രിയ ബാബുവും വൃന്ദവാദ്യത്തില്‍ ബാബു വെള്ളിലാകണ്ടവുമാണ് പരിശീലകര്‍. 

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow