പണിമുടക്ക്: നെടുങ്കണ്ടത്ത് വാഹനങ്ങള്‍ തടഞ്ഞു: ഓഫീസുകള്‍ അടപ്പിച്ചു
പണിമുടക്ക്: നെടുങ്കണ്ടത്ത് വാഹനങ്ങള്‍ തടഞ്ഞു: ഓഫീസുകള്‍ അടപ്പിച്ചു

ഇടുക്കി: സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്ക് നെടുങ്കണ്ടത്ത് പൂര്‍ണം. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. നാമമാത്ര സ്വകാര്യ വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ടു. രാവിലെ തുറന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെ അടപ്പിച്ചു. ജീവനക്കാരുമായി വാക്കുതര്‍ക്കമുണ്ടായി.
നെടുങ്കണ്ടത്തുനിന്ന് ചങ്ങനാശേരിക്കുള്ള കെഎസ്ആര്‍ടിസി ബസ് പ്രവര്‍ത്തകര്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞിട്ടതും യാത്രക്കാരെ വലച്ചു. ടൗണില്‍ പ്രകടനം നടത്തിയശേഷം സമരാനൂകുലികള്‍ വിവിധ ഓഫീസുകളിലെത്തി ജീവനക്കാരെ മടക്കിയയച്ചു. താലൂക്ക് ഓഫീസിലെത്തിയവര്‍ ജീവനക്കാരെ അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്.
What's Your Reaction?






