വണ്ടിപ്പെരിയാറില്‍ കാര്‍ കത്തിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍
വണ്ടിപ്പെരിയാറില്‍ കാര്‍ കത്തിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ പശുമല റോഡില്‍ സ്പ്രിങ് ഡയല്‍ റിസോര്‍ട്ടിന് സമീപംനിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പശുമല സ്വദേശി അരവിന്ദ് (24) ആണ് പിടിയിലായത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ രണ്ടുമണിയോടുകൂടിയാണ് എച്ച്പിസി സ്വദേശി രാജയുടെ വാഹനം ഇയാള്‍ കത്തിച്ചത്. ഓടിക്കൂടിയ നാട്ടുകാരാണ് തീ കെടുത്തിയത്. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ അരവിന്ദ് പിടിയിലാകുന്നത്. ഇയാളും കൂട്ടാളിയും റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള ബാറിലെത്തി മദ്യപിക്കുകയും ശേഷം ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ കൂടിയായ രാജാ ഇടപെടുകയും ചെയ്തിരുന്നു. ഈ വൈരാഗ്യത്തിലാണ് രാജാ താമസിക്കുന്ന റൂമിലെത്തി അരവിന്ദ് ഭീഷണി മുഴക്കിയതിനുശേഷം പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ മേടിച്ച് കാര്‍ നിര്‍ത്തിയിട്ടിരുന്ന സ്ഥലത്തെത്തി സൈഡിലെ ചില്ല് പൊട്ടിച്ച് അകത്തേക്ക് പെട്രോള്‍ ഒഴിച്ച് തീ കത്തിച്ചത്. തുടര്‍ന്ന് ബൈക്കില്‍ ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി കൃത്യം നടത്തിയത് മനസിലാകുന്നത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്ത് പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






