കുമളി പഞ്ചായത്തിന് 71.27 കോടിയുടെ ബജറ്റ്: എല്‍ഡിഎഫ് പ്രതിഷേധിച്ചു 

കുമളി പഞ്ചായത്തിന് 71.27 കോടിയുടെ ബജറ്റ്: എല്‍ഡിഎഫ് പ്രതിഷേധിച്ചു 

Mar 6, 2026 - 11:18
Mar 6, 2026 - 11:31
 0
കുമളി പഞ്ചായത്തിന് 71.27 കോടിയുടെ ബജറ്റ്: എല്‍ഡിഎഫ് പ്രതിഷേധിച്ചു 
This is the title of the web page

ഇടുക്കി: കുമളി പഞ്ചായത്തിന്റെ 71,27,28,386 രൂപ വരവും 55,67,50,000 രൂപ ചെലവും 15,12,71,386 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പ്രസിഡന്റ് എം എം വര്‍ഗീസിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് സെയ്ദ് ഷക്കീല അവതരിപ്പിച്ചു. ടൂറിസം, പാര്‍പ്പിട മേഖലകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ബജറ്റില്‍ കുമളിയില്‍ രാജ്യാന്തര നിലവാരമുള്ള ബസ് സ്റ്റാന്‍ഡ്, ഒട്ടകത്തലമേട്ടില്‍ ടൂറിസം സര്‍ക്യൂട്ട്, കുമളി ടൗണ്‍ സൗന്ദര്യവല്‍ക്കരണം എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്. ഭവന നിര്‍മാണം- 4 കോടി, കാര്‍ഷിക മേഖല- 2.5 കോടി, റോഡുകളുടെ അറ്റകുറ്റപ്പണി- 2.25 കോടി, ശുദ്ധജല പദ്ധതി- 1.15 കോടി, നടപ്പാതകള്‍, പാലങ്ങള്‍, കലുങ്കുകള്‍ എന്നിവയുടെ നിര്‍മാണം- ഒരുകോടി, പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിലെ ജൈവമാലിന്യ സംസ്‌കരണം- 20 ലക്ഷം, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി- 8 ലക്ഷം, തൊഴിലുറപ്പ് പദ്ധതി- 6 കോടി എന്നിങ്ങനെ തുക ചെലഴിക്കും.
ഇതിനിടെ ബജറ്റ് പരിശോധിക്കാന്‍ ആവശ്യത്തിന് സമയം ലഭിച്ചില്ലെന്ന് ആരോപിച്ച്് എല്‍ഡിഎഫ് അംഗം ഷാജിമോന്‍ ശ്രീധരന്‍ ചര്‍ച്ച ബഹിഷ്‌കരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow