വാഴത്തോപ്പില്‍ പെരിയാറിനുകുറുകെ നിര്‍മിച്ച വെന്റഡ് ക്രോസ് ബാര്‍ ഉദ്ഘാടനംചെയ്തു
വാഴത്തോപ്പില്‍ പെരിയാറിനുകുറുകെ നിര്‍മിച്ച വെന്റഡ് ക്രോസ് ബാര്‍ ഉദ്ഘാടനംചെയ്തു
ഇടുക്കി: മരിയാപുരം, വാഴത്തോപ്പ് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പെരിയാറിനുകുറുകെ ജലവിഭവ വകുപ്പ് നിര്‍മിച്ച വെന്റഡ് ക്രോസ് ബാര്‍ കം കോസ് വേ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്തു. 5.37 കോടി രൂപ ചെലവഴിച്ചാണ് വെള്ളക്കയത്തും പള്ളിക്കവലയിലുമായി രണ്ട് വിസിബികള്‍ പൂര്‍ത്തീകരിച്ചത്. ഷട്ടര്‍ സ്ഥാപിച്ചിട്ടുള്ളതിനാല്‍ സമീപപ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ ജലസേചനവും നടത്താനാകും. 2018ല്‍ പ്രളയത്തില്‍ ഇവിടുത്തെ ചപ്പാത്ത് പൂര്‍ണമായും ഒലിച്ചുപോയിരുന്നു. ഇതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രികര്‍ ഏറെ ബുദ്ധിമുട്ടി. തുടര്‍ന്നാണ് വിസിബികള്‍ നിര്‍മിക്കാന്‍ മന്ത്രി തുക അനുവദിച്ചത്. മരിയാപുരത്തെ ആളുകള്‍ക്ക് ഇടുക്കി- നേര്യമംഗലം സംസ്ഥാനപാതയിലേക്ക് ഇതുവഴി വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയും.
പഞ്ചായത്തംഗം ജയ പി എസ് അധ്യക്ഷയായി. കെഐഐഡിസി ചീഫ് എന്‍ജിനീയര്‍ പ്രകാശ് ഇടിക്കുള, സിഇഒ തിലകന്‍ എസ്, ഫാ. ജോസഫ് കൊച്ചുകുന്നേല്‍, പൊതുപ്രവര്‍ത്തകരായ അഡ്വ. ഫെനില്‍ ജോസ്, സുധാകരന്‍ തണ്ടാടിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?